ന്യൂഡല്‍ഹി: രാജ്യം ലോക്ഡൗണിലായിട്ട് ഒരു മാസം , കോവിഡ് കേസുകളുടെ വര്‍ധന പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്ന് കേന്ദ്രം. ലോക്ഡൗണ്‍ നടപ്പാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ രാജ്യത്ത് 73,000 കോവിഡ് കേസുകളുണ്ടാകുമായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് വിശദീകരണം.
read also : ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങൾക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ലോക്ഡൗണ്‍ നടപ്പാക്കിയതോടെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന കാലയളവ് കുറയ്ക്കാനായി. ഇപ്പോള്‍ പത്തുദിവസം കൊണ്ടാണ് കൊവിഡ് കേസുകള്‍ ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുന്‍പ് ഇത് മൂന്നു ദിവസമായിരുന്നുവെന്നും ലോക്ഡൗണ്‍ തീരുമാനം ശരിവയ്ക്കുന്നതാണ് കണക്കുകളെന്നും വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ഡോ.വി.കെ പോള്‍ അറിയിച്ചു. ലോക്ഡൗണ്‍ ഫലം ഏപ്രില്‍ 4 – 5 മുതല്‍ പ്രകടമായി തുടങ്ങി. കോവിഡ് കേസുകളുടെ ക്രമാതീത വര്‍ദ്ധന നിയന്ത്രിക്കാനായി. മേയ് പകുതി വരെ ലോക്ഡൗണ്‍ ഫലം നിലനില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments