
മൊഹാലി: ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന രാജ്യാന്തര മത്സരമായി ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം മാറുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയുടെ സഹതാരം കൂടിയായ ഹര്‍ഭജന്‍ സിംഗ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ രോഹിത് ശര്‍മയുമായി സംസാരിക്കുവെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
ചെന്നൈയിലുള്ളപ്പോള്‍ ആളുകള്‍ എന്നോട് പതിവായി ചോദിച്ചിരുന്ന കാര്യമാണ് ധോണി ഇനിയും ഇന്ത്യയ്ക്കായി കളിക്കുമോ? അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ ഇടംകിട്ടുമോ എന്നൊക്കെ. എന്നാല്‍ എനിക്കറിയില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു. അതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. ഐപിഎല്ലില്‍ കളിക്കുമെന്നത് 100 ശതമാനം ഉറപ്പാണ്. പക്ഷേ, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ഇനിയും കളിക്കാന്‍ ആഗ്രഹമുണ്ടോ എന്നാണ് ആദ്യം അറിയേണ്ടത്. എന്നാല്‍ ഇനി ഇന്ത്യന്‍ ജഴ്സി അണിയാന്‍ ധോണി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണ് തന്റെ അറിവില്‍ എന്ന് ഹര്‍ഭജന്‍ പറഞ്ഞു.
Post Your Comments