സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടാം ഘട്ടം 27ന് ആരംഭിക്കും. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ഉപ്പ് ഒരു കിലോ, പഞ്ചസാര ഒരു കിലോ, പയർ ഒരു കിലോ, കടല ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തേയില 250 ഗ്രാം, ആട്ട രണ്ടു കിലോ, റവ/ നുറുക്ക് റവ ഒരു കിലോ, മുളകുപൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, ഉലുവ 100 ഗ്രാം, കടുക് 100 ഗ്രാം, സോപ്പ് രണ്ടെണ്ണം, സൺഫ്ളവർ ഓയിൽ ഒരു ലിറ്റർ, ഉഴുന്ന് ഒരു കിലോ എന്നിങ്ങനെയാണ് കിറ്റിലെ സാധനങ്ങൾ. മുൻഗണനാ വിഭാഗം പിങ്ക് കാർഡുകളുള്ള 31 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് നൽകുന്നത്. അന്ത്യോദയ വിഭാഗം മഞ്ഞ കാർഡുള്ള 5.77 ലക്ഷം കുടുംബങ്ങൾക്ക് ഒന്നാം ഘട്ടത്തിൽ കിറ്റ് വിതരണം ചെയ്തിരുന്നു. രണ്ടാം ഘട്ട വിതരണത്തിന് ശേഷമായിരിക്കും മറ്റു കാർഡുകൾക്ക് വിതരണം ചെയ്യുക. പിങ്ക് റേഷൻ കാർഡിന്റെ അവസാനത്തെ അക്കങ്ങൾ യഥാക്രമം 0 – ഏപ്രിൽ 27, 1-28, 2-29, 3-30, 4- മെയ് 2, 5-3, 6-4, 7-5, 8-6, 9-7 എന്ന രീതിയിലായിരിക്കും വിതരണം.
Post Your Comments