ട്രംപ് പറഞ്ഞപോലെ അണുനാശികൾ കഴിക്കുകയോ ശരീരത്തിൽ കുത്തിവെക്കുകയോ ചെയ്യരുതെന്ന മുന്നറിപ്പുമായി ഡെറ്റോള്‍, ലൈസോള്‍ നിര്‍മാതാക്കളായ ആഗോള അണുനാശിനി കമ്പനിയായ റെക്കിറ്റ് ബെന്‍ക്കിസെര്‍, കൊറോണ രോഗികളുടെ ശരീരത്തിലേക്ക് അള്‍ട്രാ വൈലറ്റ് ലൈറ്റുകള്‍ അടിക്കുകയോ അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കുകയോ ചെയ്യണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കമ്പനി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
കൂടാതെ ആര് പറഞ്ഞാലും തങ്ങളുടെ അണുനാശിനി ശരീരത്തില്‍ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നാണ് കമ്പനി നല്‍കുന്ന അറിയിപ്പ്,, അണുനാശിനികള്‍ മനുഷ്യശരീരത്തിനുള്ളില്‍ എത്തുന്നത് അപകടകരമാണെന്ന് ബ്രിട്ടീഷ് കമ്പനി വ്യക്തമാക്കി,, സോഷ്യല്‍മീഡിയയില്‍ ഇതുസംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തങ്ങള്‍ ഈ മുന്നറിയിപ്പ് നല്‍കുന്നതെന്നും കമ്പനി അറിയിച്ചു, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ കൊവിഡ് ടാസ്‌ക് ഫോഴ്സ്, സര്‍ക്കാര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കെയെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
എന്നാൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ ട്രംപിനെതിരെ രംഗത്തെത്തിയതോടെ മാധ്യമപ്രവർത്തകരോട് തമാശ പറഞ്ഞതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഇന്ന് പറഞ്ഞിരുന്നു.
Post Your Comments