ന്യൂയോര്‍ക്ക് : ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസം വെള്ളിയാഴ്ച , മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത് രണ്ട് കാരണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1,05,000 കടന്നു.
സംഖ്യ പെട്ടെന്ന് ഇത്രയും ഉയരാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.
1. ഇക്വഡോറില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പതിനൊന്നായിരത്തിലധികം കേസുകള്‍. ഒരാഴ്ചയായി കാത്തിരുന്ന പരിശോധനാഫലങ്ങള്‍ ഒരുമിച്ച് ലഭിച്ചതാണ്. ഇതോടെ അവിടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 22,000 കടന്നു.
2. അമേരിക്കയില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുപ്പത്തയ്യായിരത്തിലധികം കേസുകള്‍. അവിടെ ആകെ കേസുകളുടെ എണ്ണം ഒന്‍പതര ലക്ഷം അടുക്കുന്നു. മരണസംഖ്യ അര ലക്ഷം കടന്നു.
യൂറോപ്പില്‍ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്‌പെയിനില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 6,000 കടന്നു. യുകെയില്‍ മരണസംഖ്യ ഇരുപതിനായിരം അടുക്കുന്നു.
യൂറോപ്പിനും അമേരിക്കയ്ക്കും പിന്നാലെ അടുത്ത ഹോട്ട്‌സ്‌പോട്ട് ആകാന്‍ സാധ്യതയുള്ള ഒരു രാജ്യം ബ്രസീലാണ്. ആയിരത്തില്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് മെക്‌സിക്കോ കൂടി ഉള്‍പ്പെട്ടു.
Post Your Comments