
ബെയ്ജിംഗ് : കോവിഡിനെതിരെ വാക്സിന്‍ പരീക്ഷണം വന്‍ വിജയം, മനുഷ്യരില്‍ പരീക്ഷിയ്ക്കാം.. പുറത്തുവരുന്നത് ലോകരാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും ആശ്വാസ വാര്‍ത്ത . വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നാണ് ഇപ്പോള്‍ ഏവര്‍ക്കും ആശ്വാസകരമായ വാര്‍ത്ത പുറത്തുവരുന്നത്. ഇതുവരെ രണ്ടു ലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരി മരണം വിതച്ച് മുന്നേറുകയാണ് ഇതോടെ വൈറസിനെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ വിവിധ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് ചൈനയിന്‍ നടത്തിയ പരീക്ഷണം മൃഗങ്ങളില്‍ വിജയം കണ്ടു എന്ന റിപ്പോര്‍ട്ടു പുറത്തുവരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
read also : തമിഴ്നാട്ടില്‍ കോവിഡ് വ്യാപന ഭീതിയിൽ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നീക്കവുമായി എടപ്പാടി സർക്കാർ
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍. രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്‌സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്‌സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതിലൂടെ പരീക്ഷണം വിജയകരമാണെന്ന അന്തിമ ഫലത്തിലേക്ക് എത്തുകയായിരുന്നു.
ഇതു വിജയം കാണുകയാണെങ്കില്‍ വന്‍ തോതിലുള്ള പരീക്ഷണത്തിലേക്കു കടക്കുമെന്നാണ് സിനോവാക് അറിയിച്ചത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് രാജ്യന്തര തലത്തിലേക്ക് വാക്‌സിന്‍ പരീക്ഷണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
Post Your Comments