KeralaLatest NewsNews

കൊല്ലത്ത് ഗള്‍ഫില്‍ നിന്നെത്തിയ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത് 36 ാം ദിവസം; ആശങ്കപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി

കൊല്ലം • ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്തിന് പുറമേ കോട്ടയത്ത് മൂന്ന് പേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ കുട്ടിയാണ് ഇന്നത്തെ പോസിറ്റീവ് കേസുകളില്‍ ഒന്ന്. ഗള്‍ഫില്‍ നിന്നെത്തി 36 ാം ദിവസമാണ് കുട്ടിയ്ക്ക് രോഗബാധ സ്ത്രീകരിച്ചത്. ഇത്രയും വൈകി രോഗബാധ കണ്ടെത്തുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, 7 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായി. മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 338 പേര്‍ക്ക് രോഗം ഭേദമായി.

ഇന്ന് പുതുതായി 132 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21046 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ് . 55 പേരാണ് ഇവിടെയുള്ളത്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ രോഗികളില്ല.

കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളില്‍ കേന്ദ്രം തൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറി വിളിച്ചു അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളത്തെ മാതൃകയാക്കാമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ഇളവുകള്‍ പ്രകാരം കടകള്‍ തുറക്കാം. എന്നാല്‍ കടകള്‍ ഒറ്റയടിക്ക് തുറക്കരുത്. കടയും പരിസരവും അണുവിമുക്തമാക്കിയ ശേഷം ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ കടകള്‍ തുറക്കാം. മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കകടകള്‍ തുറക്കാം.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ബോഡിമേട്ട്, പാലക്കാട്, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘനം തുടരുന്നതായാണ് പരാതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button