Latest NewsKeralaNews

ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചു ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതിനാല്‍ ഒരു ഘട്ടത്തിനപ്പുറം മാറ്റിവയ്ക്കാന്‍ കഴിയില്ല എന്നുള്ളതിനാലാണ് ശസ്ത്രക്രിയ പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍ കാന്‍സര്‍ ശസ്ത്രക്രിയയിലും ശസ്ത്രക്രിയാനന്തര ഘട്ടത്തിലും ഉണ്ടാകുന്ന ശരീര സ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്പര്‍ശിക്കേണ്ടതിനാല്‍ ഇതിലൂടെ രോഗപ്പകര്‍ച്ച ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികള്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

കാന്‍സര്‍ രോഗികളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ അവര്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ആര്‍സിസിയിലെ കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നതുവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കോവിഡ് പരിശോധന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button