തിരുവനന്തപുരം • സംസ്ഥാനത്ത് ശനിയാഴ്ച 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോട്ടയം മൂന്ന്, കൊല്ലം മൂന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കൊല്ലം ജില്ലയില്‍ ഇന്ന് പോസിറ്റീവ് ആയതില്‍ ഒന്ന് ശാസ്താംകോട്ടയില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയാണ്. ഗള്‍ഫില്‍ നിന്നെത്തി 36 ാം ദിവസമാണ് രോഗം കണ്ടെത്തിയത്. ഇത്ര വൈകിയും രോഗം കണ്ടെത്തുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
7 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 338 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് പുതുതായി 132 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21046 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ് . 55 പേരാണ് ഇവിടെയുള്ളത്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ രോഗികളില്ല.
കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളില്‍ കേന്ദ്രം തൃപ്തി രേഖപ്പെടുത്തി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറി വിളിച്ചു അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളത്തെ മാതൃകയാക്കാമെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര ഇളവുകള്‍ പ്രകാരം കടകള്‍ തുറക്കാം. എന്നാല്‍ കടകള്‍ ഒറ്റയടിക്ക് തുറക്കരുത്. കടയും പരിസരവും അണുവിമുക്തമാക്കിയ ശേഷം ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ കടകള്‍ തുറക്കാം. മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന കകടകള്‍ തുറക്കാം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം തുടരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ബോഡിമേട്ട്, പാലക്കാട്, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ലംഘനം തുടരുന്നതായാണ് പരാതികള്‍.
Post Your Comments