ന്യൂഡല്‍ഹി : ഡല്‍ഹി മൃഗശാലയില്‍ ഹൃദയാഘാതം മൂലം ചത്ത കടുവയുടെ സാംപിള്‍ അധികൃതര്‍ കോവിഡ് പരിശോധനയ്ക്കയച്ചു. കോവിഡ് മൃഗങ്ങളിലേക്കും പടരുന്ന സാഹചര്യത്തിലാണ് സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. കല്‍പന എന്ന 14 വയസ് പ്രായമുള്ള കടുവ ബുധനാഴ്ച വൈകിട്ടാണു ചത്തത്. കടുവയ്ക്കു നിര്‍ജലീകരണം ഉണ്ടായിരുന്നതായി സംശയമുണ്ട്. അതിനാല്‍ തന്നെ മൃതദേഹം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാവിധ മുന്നൊരുക്കങ്ങളോടും കൂടി വ്യാഴാഴ്ചയാണ് ദഹിപ്പിച്ചത്.
Post Your Comments