ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായി) ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ബിഎഐ) സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ബാഡ്മിന്റന്‍ പരിശീലന ക്യാംപിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍. വിഖ്യത ബാഡ്മിന്റന്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് ഉള്‍പ്പെടെ രാജ്യവ്യാപകമായി 700ഓളം പരിശീലകര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിശീലക പരിപാടിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് പരിശീലന ക്യാംപ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പുല്ലേല ഗോപീചന്ദ്, ഇന്തോനീഷ്യന്‍ പരിശീലകരായ ആഗുസ് ദ്വി സാന്റോസ്, നംറീഹ് സുറോട്ടോ തുടങ്ങിയവരും പരിശീലകര്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 12.40നാണ് ഇന്തോനേഷ്യന്‍ പരിശീലകന്‍ ആഗുസ് ദ്വി സാന്റോസ് നയിച്ച ലൈവ് സെഷനിടെ അപ്രതീക്ഷിതമായി സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ തെളിഞ്ഞത്. ചിത്രങ്ങള്‍ ഇടയ്ക്കിടെ സ്‌ക്രീനില്‍ തെളിഞ്ഞതോടെ ഗോപീചന്ദ് ലാപ്‌ടോപ്പ് ഓഫ് ചെയ്തു. സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ വന്നപ്പോള്‍ പരിശീലകരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് സെഷനില്‍ പങ്കെടുത്ത പരിശീലകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംഘാടകര്‍ കുറച്ചുകൂടി ശ്രദ്ധയും കരുതലും എടുക്കേണ്ടിയിരുന്നുവെന്നും ഇവര്‍ പറയുന്നു.
ഓണ്‍ലൈനില്‍ 21 ദിവസത്തെ പരിശീലക പരിപാടിയാണ് സായിയുടെ ബെംഗളൂരു ശാഖ പദ്ധതിയിട്ടിരുന്നത്. സുരക്ഷാവിഷയത്തില്‍ അത്ര ഉറപ്പില്ലാത്ത സൂം വിഡിയോ കോണ്‍ഫറന്‍സ് ആപ്പാണ് ഓണ്‍ലൈന്‍ സെഷനുവേണ്ടി ഉപയോഗിച്ചിരുന്നത്.
Post Your Comments