ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പരീക്ഷണാടിസ്ഥാനത്തില്‍ നാല് പേരിൽ ചികിത്സ നടത്തിയെന്നും അതില്‍ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും കേജ്‌രിവാൾ വ്യക്തമാക്കി. ആദ്യ ഘട്ടത്തിലെ ഫലങ്ങള്‍ മാത്രമാണിവ. ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. പക്ഷേ പ്രതീക്ഷ കിരണങ്ങള്‍ ഇവ നമുക്ക് നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: കേരളത്തിലടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചെരിപ്പുകള്‍ സംഭാവന ചെയ്യാന്‍ ഒരുങ്ങി പ്രിയങ്ക ചോപ്ര
ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ ചികിത്സ നൽകിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു തുടക്കത്തിൽ ഇയാളുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ തെറാപ്പിക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്‌തിരുന്നു.
Post Your Comments