Latest NewsNewsIndia

ഇന്ന് ദേശീയ പഞ്ചായത്തീ രാജ് ദിനം; രാജ്യം സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്നത്; പഞ്ചായത്ത് തലവന്മാരെ അഭിസംബോധന ചെയ്‌ത്‌ പ്രധാന മന്ത്രി

ഗ്രാമങ്ങളിലെല്ലാം ബ്രോഡ് ബാൻഡ് എത്തിയത് രാജ്യത്തിൻറെ നേട്ടമാണെന്നും അതിനാലാണ് ഇപ്പോൾ വീഡിയോ കോൺഫറൻസ് സാധ്യമായതെന്നും മോദി പറഞ്ഞു

ന്യൂഡൽഹി: രാജ്യം സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് കോവിഡ് മഹാമാരി നൽകുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് ദേശീയ പഞ്ചായത്തീ രാജ് ദിനത്തിൽ പഞ്ചായത്ത് തലവന്മാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോദി.

വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പ്രതിനിധികളെ അഭിസംബോധന ചെയ്തത്. ഗ്രാമങ്ങളിലെല്ലാം ബ്രോഡ് ബാൻഡ് എത്തിയത് രാജ്യത്തിൻറെ നേട്ടമാണെന്നും അതിനാലാണ് ഇപ്പോൾ വീഡിയോ കോൺഫറൻസ് സാധ്യമായതെന്നും മോദി പറഞ്ഞു. സ്വയം പര്യാപ്തമാകണമെന്ന സന്ദേശമാണ് മഹാമാരി നൽകുന്നത്. പഞ്ചായത്തുകളും സംസ്ഥാനങ്ങും രാജ്യവും സ്വയം പര്യാപ്തമാകണം-മോദി പറഞ്ഞു.

താഴെത്തട്ടിലേക്ക് അധികാര വികേന്ദ്രീകരണം നടന്ന ചരിത്രപരമായ ദിനമാണ് 1993 ഏപ്രില്‍ 24. ഭരണഘടനയുടെ 73ാം ഭേദഗതിയായി അന്നു പാസ്സാക്കപ്പെട്ട പഞ്ചായത്തീരാജ് അതേദിവസം പ്രാബല്യത്തില്‍ വരികയും ചെയ്തു.

ALSO READ: കോവിഡ് എത്ര ശക്തമായാലും അതിനേക്കാള്‍ കരുത്തുറ്റ സുഹൃദ് ബന്ധത്തിലൂടെ മഹാമാരിയെ തുരത്തും; വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

പ്രസ്തുത ദിനമാണ് പഞ്ചായത്തീരാജ് മന്ത്രാലയം ദേശീയ പഞ്ചായത്തീരാജ് ദിനമായി ആഘോഷിച്ചുവരുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പഞ്ചായത്തീരാജ് ദിനം ഡിജിറ്റലായി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button