കൊച്ചി • സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് കേരള ഹൈക്കോടതി. സര്‍ക്കാര്‍ ഡാറ്റ അപ്‌ലോഡ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജി. ഡാറ്റ ചോരുമോ എന്ന ആശങ്കയാണ് ഹര്‍ജിയിലെന്നും കോടതി വ്യക്തമാക്കി.
ഡാറ്റാ കോണ്‍ഫിഡന്‍ഷ്യാലിറ്റി സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കിലേക്ക് ഓടാനാകില്ലെന്നും കോടതി പറഞ്ഞു. ഡാറ്റ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. നിയമവകുപ്പ് അറിയാതെ ഐ.ടി സെക്രട്ടറി തീരുമാനമെടുത്തത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
എന്തുകൊണ്ട് സ്പ്രിങ്ക്ളര്‍ കമ്പനിയെ തിരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു. അടിയന്തിര സാഹചര്യമായതിനാലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ എന്ത് അടിയന്തിര സാഹചര്യമാണെന്നു കോടതി ചോദിച്ചു. ഡാറ്റയെക്കാള്‍ വലുതാണ് ജീവനെന്ന സര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും കോടതി പറഞ്ഞു.
പൗരന്മാരുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഡാറ്റ ശേഖരിക്കും മുന്‍പ് വ്യക്തികളുടെ അനുമതി തേടിയോ എന്നും കോടതി ചോദിച്ചു.
ഡാറ്റ സ്റ്റോര്‍ ചെയ്യുന്നത് മുംബൈയിലെ ആമസോണ്‍ സെര്‍വറില്‍ ആണെന്നും ഇത് അനുവദനീയമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
സ്പ്രിങ്ക്ളറിനെ എങ്ങനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ചോദിച്ച കോടതി ഡാറ്റയില്‍ അവര്‍ക്ക് അക്സസ് ഉണ്ടോയെന്നും ചോദിച്ചു. ചെറിയ കാലയളവിലേക്ക് അക്സസ് ഉണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമവിദഗ്ധയാണ് സര്‍ക്കാരിന് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരായത്.
Post Your Comments