Latest NewsUAENewsGulf

യുഎഇയിൽ 525പേർക്ക് കൂടി കോവിഡ് ബാധ : 8 മരണം

ദുബായ്  : യുഎഇയിൽ 525പേർക്ക് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു, 8പേർ കൂടി മരിച്ചു ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,281ഉം, മരണസംഖ്യ 64ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. 123 പേർ സുഖം പ്രാപിച്ചതോടെ, ഇതുവരെ രോഗ വിമുക്തരായരുടെ എണ്ണം 1760ലെത്തി.

32,000 പേരിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് ഇത്രയും രോഗ ബാധിതരെ കണ്ടെത്തിയത്. വലിയ തോതിൽ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത്. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും പ്രതിരോധ നടപടികൾ നടന്നുവരുന്നുവെന്നു അധികൃതർ അറിയിച്ചു.

Also read : ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്‌ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ

സൗദിയിൽ രോഗികളുടെ എണ്ണം 15000പിന്നിട്ടു. 1172പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു, 124പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 15,102ഉം, രോഗം ഭേദമായവരുടെ എണ്ണം 2049ഉം ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, ഇവർ  സ്വാദേശികളാണോ, വിദേശികളാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ആകെ മരിച്ചവരുടെ ഇതോടെ 127ലേക്ക് ഉയർന്നു.

ഖത്തറിൽ 24 മണിക്കൂറിനിടെ 761 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,525 എത്തിയെന്നും, ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന് എന്നും അധികൃതർ അറിയിച്ചു. 2,431 പേരില്‍ പരിശോധന നടത്തിയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 59 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 809 ആയി. 7,706 പേരാണ് ചികിത്സയിലുള്ളത്. 75, 888 പേരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തി. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. . അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button