ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി പാകിസ്താന്‍ ചാര സംഘടനയായാ ഇന്റര്‍സര്‍വ്വീസസ് ഏജന്‍സി ഉപയോഗിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. ഒമാന്‍ രാജകുമാരി മോന അല്‍ സയിദിന്റെ പേരില്‍ ഐഎസ്‌ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ടാണ് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തത്. അക്കൗണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ മോന അല്‍ സയിദിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.
ഗള്‍ഫിലെ ഉന്നത നേതൃത്വങ്ങളുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യക്കെതിരെയും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് ഐഎസ്‌ഐ ചെയ്യുന്നത്. ഇതിനായാണ് ഒമാന്‍ രാജകുമാരി മോന അല്‍ സയിദിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത്. ഈ അക്കൗണ്ട് കയ്യോടെ പിടികൂടിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഇടപെടല്‍ പുറത്തുവന്നത്.കഴിഞ്ഞ ദിവസം ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ പാകിസ്താന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച പ്രചാരണം നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്. ഉപയോക്താക്കള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അക്കൗണ്ട് ഉപഭോക്താവ് ലംഘിച്ചെന്ന് കണ്ടെത്തിയതായി അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിന് ശേഷം ട്വിറ്റര്‍ അറിയിച്ചു.ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിം വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാനില്‍ ജോലി ചെയ്യുന്ന ഒരു മില്യണ്‍ ഇന്ത്യക്കാരെ പറഞ്ഞു വിടും എന്നായിരുന്നു മോന അല്‍ സൈദിന്റെ പേരില്‍ വന്ന വ്യാജ ട്വീറ്റ്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തിയത്.ഇതിന് പിന്നാലെ സത്യാവസ്ഥ വ്യക്തമാക്കി ഒമാന്‍ രാജ കുടുംബാംഗം രംഗത്തെത്തിയിരുന്നു.
തന്റെ പേരില്‍ പ്രചരിപ്പിച്ച ട്വീറ്റ് വ്യാജമാണെന്നും യഥാര്‍ത്ഥ അക്കൗണ്ടുകള്‍ ഇതാണെന്നും രാജകുടുംബാംഗം ട്വീറ്ററിലൂടെ അറിയിച്ചു. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് നിയന്ത്രിക്കുന്നതാണ് ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകള്‍. ഇന്ത്യാവിരുദ്ധ ആശയങ്ങളും പ്രൊപ്പഗാണ്ടകളും പ്രചരിപ്പിക്കുക, ഇന്ത്യയുടെ ബഹുസ്വരത നഷ്ടപ്പെടും വിധം മറ്റു രാജ്യങ്ങള്‍ക്ക് മുന്‍പില്‍ പ്രതിച്ഛായ തകര്‍ക്കുക, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക, കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന ഈ അക്കൗണ്ടുകളുടെ ബുദ്ധികേന്ദ്രം ഇന്ത്യയിലെ സകല വിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഐ.എസ്.ഐ ആണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നേരത്തെ വ്യക്തമാക്കിയതാണ്.
ഇന്ത്യക്കെതിരെയുള്ള സൈബര്‍ യുദ്ധത്തിന് ഒരു പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഇതിനെ പിന്തുടർന്ന് കേരളത്തിലും ചിലർ ഈ ഐഡിയെ പിന്തുടർന്ന് വർഗീയത പ്രചരിപ്പിച്ചിരുന്നു. കൂടാതെ പല തീവ്രവാദ സംഘടനകളും ഈദിനു പിന്നിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു എന്നാണ് സൂചന.
Post Your Comments