ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. . 24 മണിക്കൂറിനിടെ 761 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,525 എത്തിയെന്നും, ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന് എന്നും അധികൃതർ അറിയിച്ചു. 2,431 പേരില്‍ പരിശോധന നടത്തിയാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
Also read : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച മൂന്ന് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസ്
59 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 809 ആയി. 7,706 പേരാണ് ചികിത്സയിലുള്ളത്. 75, 888 പേരിൽ ഇതുവരെ കോവിഡ് പരിശോധന നടത്തി. ണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. . അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയിൽ രോഗികളുടെ എണ്ണം 15000പിന്നിട്ടു. 1172പേർക്ക് കൂടി വെള്ളിയാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു, 124പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 15,102ഉം, രോഗം ഭേദമായവരുടെ എണ്ണം 2049ഉം ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു, ഇവരെ സ്വാദേശികളാണോ, വിദേശികളാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ആകെ മരിച്ചവരുടെ ഇതോടെ 127ലേക്ക് ഉയർന്നു.
Post Your Comments