ജയ്പൂര്‍: രാജ്യമെങ്ങും വ്യാപിച്ച കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിനിടെ സ്വന്തം നാട്ടിലെത്താതെ രാജസ്ഥാനില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ ഒഴിവുനേരങ്ങള്‍ ക്രിയാത്മകമായി ഉപയോഗിച്ച് കൈയ്യടി നേടുകയാണ്. രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന തൊഴിലാളികള്‍ അവര്‍ താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടവും പരസിരവും പെയിന്‍റടിച്ച് വൃത്തിയാക്കിയാണ് മാതൃകയാകുന്നത്. സ്കൂളിലെ അറ്റകുറ്റപണികളും ഇവര്‍ ചെയ്തു തീര്‍ക്കുന്നു.
ഇത്തരത്തിൽ 54 കുടിയേറ്റ തൊഴിലാളികളെയാണ് പാല്‍സാനയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ററി സ്കൂളില്സികാറില് ക്വാറന്‍റീനില്‍ താമസിപ്പിച്ചിരിക്കുന്നത്,, ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ക്വാറന്‍റീനില്‍ കഴിയുന്ന ഇവരെ േബ്ലാക്ക്തലത്തില് നിന്നുള്ള മെഡിക്കല്‍ സംഘം സ്ഥിരമായി പരിശോധിക്കുന്നുണ്ട്.
അനേകം വര്‍ഷങ്ങള്‍ക്ക് മുൻപ് പെയിന്‍റടിച്ച സ്‌കൂള്‍ പെയിന്‍റടിച്ച് വൃത്തിയാക്കാമെന്ന് ഹരിയാനയില്‍ നിന്നുള്ള ശങ്കര്‍ സിങ് ചൗഹാന്റ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും ഗ്രാമീണരും ഇവര്‍ക്ക് പെയിന്‍റടിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു. സ്വമേധയാ ഏറ്റെടുത്ത ജോലി സന്തോഷത്തോടെ ചെയ്തുതീര്‍ക്കാനുള്ള തിരക്കിലാണിവര്‍.
എന്നാൽ പെയിന്‍റടിക്കല്‍ മാത്രമല്ല, സ്കൂളിന്റെ കേടായ തറയും മറ്റും ശരിയാക്കാനും ഒരു സംഘമുണ്ട്. താരാ ചന്ദ്, ഓം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. മറ്റൊരു സംഘം സ്‌കൂള്‍ പരിസരം വൃത്തിയാക്കുകയും ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് സ്വന്തം വീട്ടിലെത്താന്‍ കഴിയാതിരുന്ന തങ്ങള്‍ക്ക് നല്ല ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി നല്‍കിയ ഗ്രാമീണര്‍ക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ക്വാറന്‍റീന്‍ സമയം എങ്ങനെ ഫലപ്രദവും മറ്റുള്ളവര്‍ സഹായകമാകുന്ന തരത്തിലും ചെലവഴിക്കാമെന്നാണ് ഇവര്‍ കാണിച്ചു തരുന്നത്. െതാഴിലാളികള്‍ സ്കൂളിന് പെയിന്‍റടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് മാതൃകയായ കുടിയേറ്റ തൊഴിലാളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments