Latest NewsNewsBusiness

20 രൂപയുടെ പോക്കറ്റ് ഫ്രണ്ട്‌ലി ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിച്ച് ജ്യോതി ലാബ്‌സ്

കൊച്ചി • രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് ലിമിറ്റഡ്, മര്‍ഗോഹാന്‍ഡ് സാനിറ്റൈസര്‍ വിപണിയിലെത്തിച്ചു. നിലവിലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉപയോഗം നിര്‍ണായകമായിട്ടുണ്ട്. സോപ്പ്, വെള്ളം എന്നിവയുടെ അഭാവത്തില്‍ ഇത് പരമാവധി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ആല്‍ക്കഹോളിന് പുറമെ വേപ്പ് മിശ്രിതം കൂടി അടങ്ങിയ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9% രോഗാണുക്കളെയും നശിപ്പിക്കും. 40 മി.ലി അളവിലുള്ള ബോട്ടിലിന് 20 രൂപയാണ് വില. ഫഌപ് ഓപ്പണോടു കൂടിയ പോക്കറ്റ് സൈസ് ബോട്ടിലുകളായതിനാല്‍ എളുപ്പം കൊണ്ടുനടക്കാനും സാധിക്കും. നിലവിലെ സാഹചര്യത്തില്‍ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിക്കുന്നതിലൂടെ സമൂഹത്തില്‍ രോഗ പ്രതിരോധ പങ്കാളിത്തമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോവിഡ് 19-നെ നേരിടുന്നതില്‍ കൂടുതല്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ചുരുങ്ങിയ സമയത്തിനുള്ളിലാണ് കമ്പനി മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിച്ചതെന്ന് ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍ പറഞ്ഞു. ഇപ്പോഴത്തെ ആരോഗ്യ പ്രതിസന്ധി ആരോഗ്യ, ശുചിത്വ മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിച്ചതായും മിതമായ നിരക്കില്‍ ഒരു ഉല്‍പ്പന്നം വാഗ്ദാനം ചെയ്യുന്നതിലൂടെ സമൂഹത്തെ വലിയ തോതില്‍ സേവിക്കാനുള്ള സവിശേഷ അവസരം കൂടിയാണിതെന്നും ജ്യോതി എം.ആര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button