KeralaLatest NewsNews

പാനൂര്‍ പീഡനക്കേസ് ; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുന്നത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

പാനൂരില്‍ നാലാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനും ബിജെപി നേതാവുമായ പ്രതി സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പൊലീസിന്റെ അന്വേഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ശിശുക്ഷേമ സമിതി ഉയര്‍ത്തിയത്. കുട്ടിയെ സ്‌കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്‌സോ നിയമത്തിന്റെ ലംഘനമെന്നും കണ്ണൂരില്‍ കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ അറിയിക്കാതെ കുട്ടിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്നും ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഇ.ഡി.ജോസഫ് പറഞ്ഞിരുന്നു.

കേസില്‍ അന്വേഷണ സംഘം പോക്‌സോ നിയമത്തിന്റെ ലംഘനം പല തവണ നടത്തി എന്നാണ് ആക്ഷേപം. പോക്‌സോ നിയമ പ്രകാരം ഇരകളായ കുഞ്ഞുങ്ങളെ തീര്‍ത്തും കരുതലോടെയും അതീവ ശ്രദ്ധയോടേയും വേണം സമീപിക്കാന്‍ എന്നിരിക്കെ സ്‌കൂളില്‍ രണ്ടുതവണ കുട്ടിയെ കൊണ്ടുപോയ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിഫോമിലാണ് കുട്ടിയുടെ അടുത്ത് എത്തിയത്. തലശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ കുട്ടിയെ എത്തിച്ച് ആറ് മണിക്കൂര്‍ മൊഴി എടുക്കുകയും ചെയ്തു. പൊലീസ് യൂണിഫോമില്‍ അവരെ സമീപിക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഓരോ അനാസ്ഥയും ചെയ്തത്.

shortlink

Post Your Comments


Back to top button