അഗര്‍ത്തല: പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ, രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ത്രിപുരയിലെ വ്യാപാരികള്‍,, ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക അകലം ഉറപ്പിക്കാന്‍ ശക്തമായ നടപടികളാണ് ത്രിപുരയില്‍ സ്വീകരിച്ചിരിക്കുന്നത്.
മാസ്ക് ധരിച്ച് കടയില്‍ എത്താത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും സാധനങ്ങള്‍ നല്‍കേണ്ട എന്നാണ് ഇവിടുത്തെ വ്യാപാരികളുടെ തീരുമാനം.
കൂടാതെ ‘മാസ്ക് ധരിക്കാത്തവര്‍ക്ക് പച്ചക്കറിയില്ല’ എന്ന് അഗര്‍ത്തലയിലെ മഹാരാജ് ഗഞ്ച മാര്‍ക്കറ്റിന്‍റെ കവാടത്തില്‍ എഴുതിവച്ചിരിക്കുകയാണ് ,
കൊറോണ ഭീഷണിയെ മുൻ നിർത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം കര്‍ശനമായി നടപ്പാക്കാന്‍ ഹോള്‍സെയില്‍-റീട്ടെയില്‍ വ്യാപാരികള്‍ തീരുമാനിച്ചതായി പച്ചക്കറി വ്യാപാര സംഘടനയില്‍ അംഗമായ നകുല്‍ദാസ് അറിയിച്ചു.
Post Your Comments