Latest NewsNewsAutomobile

ലോക്ക് ഡൗൺ : ഉടമകൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ടാറ്റ മോട്ടോഴ്സ്

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി നൽകി ടാറ്റ മോട്ടോർസ്. ലോക്ക് ഡൗണിനിടെ അവസാനിക്കുന്ന എല്ലാ വാഹങ്ങളുടെയും വാറന്റി കാലയളവ്, ‘സുരക്ഷ എഎംസി’ എന്നിവ രണ്ട് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ടാറ്റ മോട്ടോഴ്സ് സുരക്ഷ’യിലെ എല്ലാ സജീവ കരാറുകളുടെയും, ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ മുമ്പ് ഷെഡ്യൂള്‍ ചെയ്ത എഎംസി സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിന്റെ കാലയളവും ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. അതോടൊപ്പം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

Also read : ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ​ഗെയിം കളി; അറസ്റ്റ് ചെയ്ത് പോലീസ്

വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, ടാറ്റ മോട്ടോഴ്സ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വാഹനങ്ങള്‍ ഓടുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതിന് കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുക ലക്ഷ്യമിട്ടാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button