തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ അടുത്ത ദിവസങ്ങളില്‍ വര്‍ധനവുണ്ടായതോടെ കോവിഡ് സോണുകളില്‍ മാറ്റം. പുതിയ കോവിഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീനില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് 10 ജില്ലകള്‍ ഓറഞ്ച് സോണിലാകും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍.
അടിയന്തിര സാഹചര്യങ്ങളില്‍ ജില്ല വിട്ടുള്ള യാത്രകള്‍ക്ക് എമര്‍ജന്‍സി പാസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇടുക്കി – 4, കോട്ടയം കോഴിക്കോട് – രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം – ഒന്ന് വീതം , ഇങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് പോസിറ്റീവായതില്‍ രണ്ട്പേര്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് 8 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 143 പേരെ ഇന്ന് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിശോധനകള്‍ വേഗത്തിലാക്കാന്‍ 14 പി.സി.ആര്‍ മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments