Latest NewsNewsTechnology

ലോക്ക് ഡൗൺ : ഓറഞ്ച് സോണില്‍ നേരിയ ഇളവുകളുമായി സംസ്ഥാനത്ത് പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു

തിരുവനന്തപുരം : ഓറഞ്ച് സോണില്‍ നേരിയ ഇളവുകളുമായി സംസ്ഥാനത്തു പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് സർക്കാർ. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമായിരിക്കില്ല. അന്തര്‍ ജില്ല യാത്രക്ക് അനുമതിയില്ല.

Also read : കോവിഡ്, പച്ചക്കറി വാങ്ങുന്നവർക്ക് നിയന്ത്രണങ്ങളുമായി വ്യാപാരികൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഇളവുകൾ ചുവടെ :

റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തിൽ വാഹനങ്ങള്‍ക്ക് നിരത്തിൽ ഇറങ്ങാം

റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത പ്രദേശങ്ങളിൽ ജോഗിങ്ങിന് അനുമതി. മൂഹ്യ അകലം പാലിക്കണം മാസ്ക് ധരിച്ചിരിക്കണം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാവുന്നതാണ്. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്

എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാരെ ഹാജരാക്കാം

സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം

ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button