വാഷിംഗ്ടണ്‍ : അജ്ഞാതമായി തുടരുന്ന കോവിഡിന്റെ ഉത്ഭവം പോലെ തന്നെ ശാസ്ത്രജ്ഞരെ വീണ്ടും ആശങ്കയിലാഴ്ത്തി കോവിഡിന് വീണ്ടും ജനിതക മാറ്റം. കൊറോണയുടെ ജനിതക മാറ്റത്തിലേയ്ക്ക് കൂടുതല്‍ വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത് അമേരിക്കന്‍ ഡോക്ടര്‍മാരാണ്. അമേരിക്കയിലെ ആശുപത്രികളില്‍ കോവിഡ് 19 നു കീഴടങ്ങി മരിച്ചവരില്‍ ഏറെയും പേര്‍ മരിച്ചത് അസ്വാഭാവികമായി രക്തം കട്ടപിടിച്ചതിനാലെന്ന റിപ്പോര്‍ട്ട്ആശങ്ക ഉണര്‍ത്തുന്നു.
read also : കോവിഡില്‍ ലോകത്ത് മരണനിരക്ക് വര്‍ധിക്കുന്നു : ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയിരിക്കുന്നത് കൊറോണ എന്ന വൈറസ് ശ്വാസകോശത്തെ മാത്രമല്ല, തലച്ചോറ്, ഹൃദയം, കുടല്‍, കരള്‍, വൃക്കകള്‍ എന്നിവയേയും ബാധിക്കാമെന്നാണ്. രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ട രോഗികളില്‍ ചിലര്‍ മരിക്കാനും ഇതുതന്നെയായിരിക്കാം കാരണമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ ബാധിതരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തം കട്ടപിടിച്ചതായി കാണപ്പെട്ടിട്ടുണ്ട്. കാലുകളിലും, ശ്വാസകോശങ്ങളിലും അതുാലെ ശ്വാസ നാളികളിലുമൊക്കെ ഇത്തരത്തില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സാധാരണ ഫ്‌ളൂ പടര്‍ത്തുന്ന വൈറസില്‍ നിന്നും വിഭിന്നമായ ഒരു ഘടനയാണ് കൊറോണ എന്ന കുഞ്ഞന്‍ വൈറസിന് ഉള്ളത്. ഇത് ശരീരകോശങ്ങളിലെ റിസപ്റ്ററുകളുമായി കൂടിച്ചേരുന്നതിന് സഹായിക്കുന്നു.ഒരിക്കല്‍ രക്തധമനികളെ ബാധിച്ചാല്‍ ഇവയ്ക്ക് രക്ത ധമനികള്‍ക്കും ഹൃദയ പേശികള്‍ക്കും കാര്യമായ തകരാറുകള്‍ വരുത്താന്‍ സാധിക്കും. ഇതുവഴി രക്തം കട്ടപിടിക്കുകയും ഹൃദയ സ്തംഭനത്തിന് വരെ കാരണമാവുകയും ചെയ്‌തേക്കാം.
Post Your Comments