ന്യൂ ഡൽഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. തങ്ങള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നില്ല. ഐക്യത്തോടെ കോവിഡിനെ നേരിടുകയാണെന്നും, വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു സോണിയ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ചത്. ബിജെപി രാജ്യത്ത് വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസ് പടര്‍ത്തുകയാണെന്നും ഇത് സാമൂഹിക ഐക്യത്തിന് കനത്ത നാശനഷ്ടം വരുത്തുമെന്നു സോണിയ വിമർശിച്ചു.
ഇന്ത്യക്കാരായ നമ്മള് ഓരോരുത്തരെയും വിഷമിപ്പിക്കുന്ന ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. കോവിഡിനെ നമ്മള് ഒറ്റക്കെട്ടായി നേരിടുമ്ബോള്‍, ബിജെപി വര്‍ഗീയ മുന്‍വിധിയുടെയും വിദ്വേഷത്തിന്റെയും വൈറസ് വ്യാപിപ്പിക്കുന്നത് തുടരുന്നു.ഇത് നമ്മുടെ സാമൂഹിക ഐക്യത്തിന് കനത്ത നാശനഷ്ടമാണ് വരുത്തിവയ്ക്കുന്നത്. എന്നാല്‍, പാര്‍ട്ടി ആ കേടുപാടുകള്‍ തീര്‍ക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ടെന്നും സോണിയ വ്യക്തമാക്കി.
Post Your Comments