ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷനും കേന്ദ്രം മരവിപ്പിച്ചു . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പുതുക്കിയ ക്ഷാമബത്തയാണ് കേന്ദ്രം മരവിപ്പിച്ചത്. 2020 ജനുവരി, ജൂലൈ, 2021 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് നല്‍കാത്തത്. ഇപ്പോഴത്തെ നിരക്കില്‍ ക്ഷാമബത്ത തുടരും. കോവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അതേസമയം, സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചാലഞ്ചില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. സാലറി ചാലഞ്ച് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുകയല്ല മാറ്റിവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയിലാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്.
Post Your Comments