ലോകം മുഴുവന്‍ കോവിഡ് വ്യാപിക്കുമ്പോള്‍ അതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ കഴിയും വിധം സഹായങ്ങളുമായ് രംഗത്തുണ്ട്. ഇതില്‍ ഫുട്‌ബോള്‍ താരങ്ങളും ക്ലബുകളും എല്ലാം ലോകത്തിന് വലിയ മാതൃക ആവുകയാണ്. ഇപ്പോള്‍ ഇതാ ബ്രസീലിലെ 32000 കുടുംബങ്ങളെ സഹായിക്കാന്‍ ബ്രസീല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളും മുന്നോട്ട് വന്നിരിക്കുകയാണ്.
അടുത്ത രണ്ടു മാസത്തേക്ക് 32000 കുടുംബങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങളായ ഭക്ഷണം, ശുചിത്വം പാലിക്കാനാവശ്യമുള്ള വസ്തുക്കള്‍, എന്നിവയൊക്കെ നല്‍കാനാണ് ഈ 40 പേര്‍ തീരുമാനം. ബ്രസീല്‍ പരിശീലകന്‍ ടിറ്റെയും മറ്റു സഹപരിശീലകരും ഈ പ്രയത്‌നത്തില്‍ ബ്രസീല്‍ താരങ്ങള്‍ക്ക് ഒപ്പം ഉണ്ട്. നെയ്മര്‍, ആല്‍വസ്, അലിസണ്‍, ഫിര്‍മീനോ എന്ന് തുടങ്ങി പ്രമുഖ താരങ്ങളൊക്കെ ഈ ഇതില്‍ പങ്കാളികളാകുന്നുണ്ട്.
Post Your Comments