വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കനത്ത ആഘാതം സൃഷ്ടിച്ച കോവിഡ്-19 പ്രതിസന്ധി മൂലം വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക കുടിയേറ്റ വിലക്ക് നീട്ടിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയെന്നും ട്രംപ് വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് താത്കാലിക കുടിയേറ്റ വിലക്ക് ബാധകമല്ലെന്നും പ്രസിഡന്റ് പറഞ്ഞു. ചിലപ്പോള്‍ 30 ദിവസത്തേക്കാകാം വിലക്ക് നീട്ടുകയെന്നു പറഞ്ഞ ട്രംപ് അതില്‍ കൂടുതല്‍ ദിവസങ്ങളിേലേക്ക് വിലക്ക് നീണ്ടാലും അത്ഭുതപ്പൈടാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ് വിലക്ക് സംബന്ധിച്ച തീരുമാനമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് രാജ്യത്ത് പ്രതിസന്ധികളുണ്ടെന്നും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷിക്കേണ്ടത് ആവശ്യകതയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഇത് പരിഗണിച്ച് വിദേശികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉടന്‍ ഒപ്പിടുമെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അതേസമയം, ഏതൊക്കെ വീസകള്‍ക്കാണ് വിലക്കെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments