ഷാർജ : യുഎഇയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ. കണ്ണൂർ കൂത്തുപറമ്പ് കിളിയന്തറ സ്വദേശി ഷാനി ദേവസ്യ പുന്നക്കലിന്റെയും ഷീബ കളിത്തിക്കാട്ടിലിന്റെയും മകനും ആറാം ക്ലാസ് വിദ്യാർത്ഥിയുമായ ഡേവിഡ് ഷാനി (10)യെയാണ് ഷാർജ അൽ ഖാസിമിയയിലെ ഫ്ലാറ്റിൽ ഇന്നലെ (ചൊവ്വ) രാത്രി എട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും ഡേവിഡ് മുറിയിൽ നിന്നിറങ്ങുന്നത് കാണാതെ മാതാപിതാക്കൾ അന്വേഷിച്ച് വന്നപ്പോൾ ഡബിൾ ഡക്കർ കട്ടിലിൽ തൂങ്ങി മരിച്ച നിലയിൽ കുട്ടിയെ കാണുകയായിരുന്നു.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ ഇപ്പോൾ ഇ–ലേണിങ് ക്ലാസ്സുകളാണ് നടക്കുന്നത്. രാവിലെ ക്ലാസിൽ പങ്കെടുക്കാത്തതിനാൽ രക്ഷിതാക്കൾ വഴക്ക് പറഞ്ഞതാണ് ഇൗ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.
Post Your Comments