ക്രൂഡോയില്‍ വില മൈനസിലേയ്ക്ക് കൂപ്പ്കുത്തിയപ്പോള്‍ കനത്ത വില്പന സമ്മര്‍ദമാണ് കഴിഞ്ഞദിവസം ഓഹരി വിപണി നേരിട്ടത്. ചൊവാഴ്ചമാത്രം നിക്ഷേപകന് നഷ്ടമായത് 3.30 ലക്ഷം കോടി രൂപയാണ്. .
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് എണ്ണ വില ഇടിഞ്ഞു. യുഎസ് വിപണിയില്‍ ക്രൂഡ് ഓയില്‍ വില പൂജ്യത്തിലും താഴെ. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് എണ്ണവില ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. എണ്ണ സംഭരണം പരിധി വിട്ടതോടെയും അതേസമയം ഉല്‍പാദനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തതോടെയുമാണ് വില താഴേക്ക് പോയത്. -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്.
കോവിഡിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തില്‍ വലിയ കുറവ് നേരിട്ടിരുന്നു. ഇതോടെ ആഗോള എണ്ണ വിപണി ആശങ്കയിലായി. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചു നിര്‍ത്താനായില്ല.
Post Your Comments