തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദം കത്തുമ്പോൾ സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന ഘടകം. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും ഇടതുനയങ്ങള്‍ക്ക് വിരുദ്ധമായാണ് നിലപാട് എടുത്തതെന്നും സിപിഐ വ്യക്തമാക്കുന്നു.
കോവിഡിനു ശേഷം മുന്നണിയോഗം വിളിക്കണമെന്നും സിപിഐ. ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിഷയത്തിലെ നിലപാട് സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചത്. ഇടതുപക്ഷത്തിന്റെ ഡാറ്റാനയത്തിന് വിരുദ്ധമായ ഒരു കരാറാണിത്. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇത് നല്കിയതും കരാര്‍ ഒപ്പിട്ടതെന്നും സിപിഐ. ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ALSO READ: കൃത്യമായ പരിശോധനകളില്ലാതെ യു എസ് തിരിച്ചയച്ച വിദേശ പൗരന്മാർക്ക് കോവിഡ്
അതേസമയം, സിപിഐക്കും ഡാറ്റാ കൈമാറ്റത്തിൽ അറിവുണ്ടായിരുന്നെന്ന് റിപ്പോർട്ട് പുറത്തു വന്നു. വിവാദ കരാറില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുന്നതിനു മുന്‍പു തന്നെ മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തൂവെന്നാണു വിവരം.
Post Your Comments