വാഷിംഗ്ടണ്‍ : ലോകരാഷ്ട്രങ്ങളില്‍ കോവിഡ് എന്ന മാരക വൈറസ് മരണം വിതച്ച് മുന്നേറുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അുസരിച്ച് ലോകത്തെ 25 ലക്ഷത്തിലധികം ജനങ്ങള്‍ കൊറോണ ബാധിതരായി. കൊറോണ ബാധിച്ചുള്ള മരണ സംഖ്യ 177,402 ആയും ഉയര്‍ന്നു. ലോകത്തുണ്ടായ മരണങ്ങളില്‍ മൂന്നില്‍ രണ്ട് മരണങ്ങളും സംഭവിച്ചത് യൂറോപ്പില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന രാജ്യമായി മാറിയ അമേരിക്കയില്‍ ഇന്നലെ 2,765 പേര്‍ കൂടി മരിച്ചതോടെ മരണ നിരക്ക് 45,227 ആയി ഉയര്‍ന്നു.അമേരിക്കന്‍ ജനസംഖ്യയില്‍ 817,053 പേരും കൊറോണ ബാധിതരാണ്. ഇന്നലെയും പുതുതായി 24,294 പേരിലാണ് അമേരിക്കയില്‍ കൊറോണ വൈറസ് കണ്ടെത്തിയത്.
read also : കോവിഡ് പ്രതിരോധ വാക്‌സിന്‍ : ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു : ഫലം കാണുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍
ഏറ്റവും പുതിയ കണക്കനുസരിച്ച് കൊറോണ വൈറസ് ബാധിതരില്‍ 80 ശതമാനം പുതിയ കേസുകളും അമേരിക്കയിലും യൂറോപ്പിലുമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ 1,230,522 രോഗികളും108,797 മരണങ്ങളുമാണ് സംഭവിച്ചത്. ഒന്നു രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയും ബ്രിട്ടനില്‍ മരണ നിരക്ക് കുതിച്ചുയര്‍ന്നു. 828 പേരാണ് ഇന്നലെ ബ്രിട്ടനില്‍ മരിച്ചത്. ഇതോടെ മരണ സംഖ്യ 17,337ആയി ഉയര്‍ന്നു.
മരണ സംഖ്യ 24,648 കടന്ന ഇറ്റലിയിലും ഫ്രാന്‍സിലും ഇന്നലെ 534 പേരും 531 പേരും വീതമാണ് മരണത്തിന് കീഴടങ്ങിയത്. സ്പെയിനില്‍ 430 പേരും ഇന്നലെ മരണത്തിന് കീഴടങ്ങി. സ്പെയിനില്‍ ഇന്നലെ 3,968 പേരില്‍ കൂടി രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനി ഇന്നലെ മരണ സംഖ്യ 171 ല്‍ പിടിച്ചു കെട്ടി. ഇതോടെ ജര്‍മനിയിലെ ആകെ മരണ നിരക്ക് 5,033 ആയി ഉയര്‍ന്നു. ടര്‍ക്കിയില്‍ ഇന്നലെ 119 പേരും ഇറാനില്‍ 88 പേരും ഇന്നലെ മരണത്തിന് കീഴടങ്ങി.
റഷ്യയില്‍ ഇന്നലെ 51 പേരാണ് മരിച്ചത്. ബെല്‍ജിയത്തില്‍ 170 പേരും നെതര്‍ലന്‍ഡ്സില്‍ 165 പേരും സ്വിറ്റ്സര്‍ലന്‍ഡില്‍ 49 പേരും ഇന്നലെ മരിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലും മരണ നിരക്ക് ദിവസവും ഉയരുകയാണ്. ബ്രസീലില്‍ ഇന്നലെ 154 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,741 ആയി ഉയര്‍ന്നു.
Post Your Comments