ദോഹ : ഖത്തറിനെ ആശങ്കയിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. 518 പേര്‍ക്ക് ചൊവാഴ്ച്ച രോഗം സ്ഥിരീകരിച്ചതോടെ ,രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,533ലെത്തി. 59 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 614. നിലവിൽ 5,910 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 9 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,105 പേരില്‍ പരിശോധന നടത്തി. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 66,725 ആയെന്നും അധികൃതർ അറിയിച്ചു.
Also read : കോവിഡ് 19: കേരളത്തിന് സഹായവുമായി നടന്‍ വിജയ്
സൗദി അറേബ്യയിൽ,കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു. ചൊവ്വാഴ്ച 1147പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,631ഉം,മരണസംഖ്യ 109ഉം ആരോഗ്യമന്ത്രാലയം അറിയിച്ചു. 150പേർ കൂടി സുഖം പ്രാപിച്ചപ്പോൾ 1640പേർ ഇതുവരെ രോഗ മുക്തി നേടി. 9882 പേരാണ് ഇതുവരെ ചികിത്സയിൽ ഉള്ളത്. ഇവരിൽ 82 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.രാജ്യത്തെ 70 പ്രദേശങ്ങളിലാണ് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മക്കയിലും മദീനയിലും നിന്നുള്ളവരാണ്.
പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 76 ശതമാനവും ഫീൽഡ് പരിശോധനയിലൂടെ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി അറിയിച്ചു. ആളുകളെ അവരുടെ വീടുകളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി 150 മെഡിക്കൽ സംഘങ്ങൾ രാജ്യമെമ്പാടും ഗ്രാമ നഗര പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ഇതുവരെ 500,000 പേരെ ഇങ്ങനെ പരിശോധനക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments