Latest NewsNewsInternational

വുഹാനിലെ അവസ്ഥയെക്കുറിച്ച് പുറംലോകത്തെ അറിയിച്ച എഴുത്തുകാരിക്ക് വധഭീഷണി

വുഹാന്‍: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാൻ നഗരം ഒറ്റപ്പെട്ടിരുന്നു. വുഹാനെക്കുറിച്ച് പുറംലോകമറിയാന്‍ ചൈനീസ് എഴുത്തുകാരി ഫാങ് ഫാങ് ഒരു ഓണ്‍ലൈന്‍ ഡയറി ആരംഭിച്ചിരുന്നു. ദശലക്ഷക്കണക്കിന് വായനക്കാരാണ് ഈ കുറിപ്പുകൾ സ്വീകരിച്ചത്. ഇതോടെ കടുത്ത ഭീഷണിയാണ് ഫാങ് നേരിടുന്നത്. ചൈന കോവിഡിനെ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണെന്ന് മറ്റ് രാജ്യക്കാരെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നാണ് ആരോപണങ്ങൾ.

Read also: കോവിഡ് പോരാട്ടത്തില്‍ ലോകനേതാക്കളില്‍ ഏറ്റവും മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; നേട്ടം ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും മെക്‌സിക്കോയെയും പിന്തള്ളി; അഭിമാനത്തോടെ വിവരം പങ്കുവെച്ച് ധനമന്ത്രി

പ്രദേശവാസികള്‍ പരസ്പരം സഹായിക്കുന്നതിനെക്കുറിച്ചും തന്റെ മുറിയില്‍ സൂര്യപ്രകാശം നിറയുമ്പോള്‍ ലഭിക്കുന്ന സന്തോഷത്തെക്കുറി്ച്ചുമൊക്കെ അവര്‍ എഴുതി. ഒരു കുറിപ്പില്‍ നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഈസ്റ്റ് ലേക്കിനെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നുണ്ട്. രോഗികളെക്കൊണ്ട് നിങ്ങി നിറഞ്ഞ ആശുപത്രികളും സുരക്ഷാ മാര്‍ഗങ്ങളായ മാസ്‌കുകളുടെ അപര്യാപ്തതയും ബന്ധുക്കളുടെ മരണവും ഹാങ് കുറിച്ചിരുന്നു. ചൈനയും അമേരിക്കയും തമ്മില്‍ വൈറസ് സംബന്ധമായി ആരംഭിച്ച പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മാത്രമാണ് ഈ കുറിപ്പുകള്‍ ഉപയോഗിക്കുന്നത് എന്നാണ് ഫാങിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button