Latest NewsIndiaNews

ആ​റ് ത​ട​വു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഭോ​പ്പാ​ല്‍: ത​ട​വു​കാ​ര്‍​ക്കും കോവിഡ് 19. ഇ​ന്‍​ഡോ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ആ​റ് ത​ട​വു​കാ​ര്‍​ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജ​യി​ല്‍ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ല​ക്ഷ്മ​ണ്‍ സിം​ഗ് ഭ​ദൗ​രി​യ പറഞ്ഞു. 250 ത​ട​വു​പു​ള്ളി​ക​ളെ താ​ത്ക്കാ​ലി​ക ജ​യി​ലി​ലേ​ക്ക് മാ​റ്റി പാർപ്പിച്ചു. നാ​ല് ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ​യും ഒ​രു ത​ട​വു​കാ​ര​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ് 20 ത​ട​വു​കാ​രു​ടെ​യും 29 ജ​യി​ല്‍ അ​ധി​കൃ​ത​രു​ടെ​യും ഫ​ല​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അറിയിച്ചു.  അതേസമയം രോഗം ബാധിച്ചവരിൽ ഒരാൾ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ കേസിലാണ് അറസ്റ്റിലായത്. ഇ​യാ​ളു​ടെ മ​ക​നും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ​ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു.​

shortlink

Related Articles

Post Your Comments

Related Articles


Back to top button