കൊച്ചി : രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ആളുകളുമായി ഇടപഴകുന്ന മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ കോവിഡ് 19 മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് 19 രോഗികളുമായി ഇടപഴകുകയും രോഗം പിടിപെടുകയും ചെയ്തത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറ കൈകാര്യം ചെയ്യുന്നവര്‍, ഫൊട്ടോഗ്രാഫേഴ്‌സ് തുടങ്ങിയവര്‍ ഹോട്‌സ്‌പോട്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്യുമ്പോള്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. മാധ്യമസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം മുംബൈയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്‍മാരും ഉള്‍പ്പെടുന്ന സംഘത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments