Latest NewsNewsInternational

2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വെറും 500 യൂറോയ്ക്ക് (41,500 രൂപയ്ക്ക്) ഓണ്‍ലൈനില്‍ വിറ്റതായി ഓണ്‍ലൈന്‍ സൈബര്‍ റിസ്‌ക് അവലോകന സ്ഥാപനമായ സൈബിളിന്റെ റിപ്പോര്‍ട്ട്. 2.67 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഇ-മെയില്‍ ഐഡി, പേര്, ഫേസ്ബുക്ക് ഐഡി, ജനന തീയതി, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് വില്‍പ്പന നടത്തിയ വിവരങ്ങള്‍. നേരത്തെ ലോക്ക്ഡൗണ്‍ കാലത്ത് പ്രശസ്തമായ സൂം ആപ്പിലെ അഞ്ച് ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് എന്ന് കണ്ടെത്തിയ സ്ഥാപനമാണ് സൈബിള്‍.

2.67 കോടി ഫേസ്്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോര്‍ന്നവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ തന്നെ വന്നിരുന്നു. കോംപെറീടെക് എന്ന സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അന്ന് ഇത് ഹാക്കര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയില്‍ ലഭ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഫേസ്ബുക്കിലെ പുതിയ സുരക്ഷ മുന്‍കരുതലുകള്‍ വരുന്നതിനും രണ്ടുവര്‍ഷം മുമ്പുള്ള ഡാറ്റയാണെന്നാണ് അന്ന് അതിനോട് പ്രതികരിച്ച ഫേസ്ബുക്ക് വക്താവ് പറഞ്ഞത്.

വിവരങ്ങള്‍ ചോര്‍ത്തിയതാകാം, അതിനായി തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകളോ, സ്‌ക്രാപിംഗ് പോലുള്ള രീതികളോ ഉപയോഗിച്ചിരിക്കാമെന്നാണ് സൈബിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഫേസ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബിള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button