ഭോപ്പാല്‍ : ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസ്സുകാരിയെ കാറിലെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. തന്നെ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി തട്ടികൊണ്ടുപോയി മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചെന്ന് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
ഏപ്രില്‍ 19-നാണ് പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. തുടര്‍ന്ന് വിവരമറിഞ്ഞ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഭോപ്പാല്‍ ഗോവിന്ദപുരയില്‍വെച്ച് പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പോക്സോ നിയമപ്രകാരമടക്കം കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും എ.എസ്.പി. രജത് സക്ലേച്ച പറഞ്ഞു.
കാര്‍ കടന്നുപോയ വഴിയില്‍ എട്ട് പൊലീസ് ചെക്ക്പോയിന്റുകള്‍ ഉണ്ടായിട്ടും കാര്‍ ഇവിടെയൊന്നും നിര്‍ത്തിയില്ലെന്നും പൊലീസിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments