പത്തനംതിട്ട: കൊടുമണ്ണിൽ 16 വയസുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ സംഭവം വളരെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. ഇതിന് പിന്നാലെ മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ് മൃതദേഹം പുറത്തെടുപ്പിച്ചിരുന്നു. ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. സംഭവത്തില്‍ ബാലാവകാശ കമീഷന് സ്വമേധയാ കേസെടുത്തു. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ സംഭവത്തില്‍ കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷൻ വിമർശിക്കുകയുണ്ടായി. സംഭവത്തില്‍ ജില്ല കലക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.
Post Your Comments