KeralaLatest NewsNews

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട്​ മൃതദേഹമെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷന്‍

പത്തനംതിട്ട: കൊടുമണ്ണിൽ 16 വയസുകാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയ സംഭവം വളരെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. ഇതിന് പിന്നാലെ മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ്​ മൃതദേഹം പുറത്തെടുപ്പിച്ചിരുന്നു. ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഇതി​ന്റെ ദൃശ്യം സമൂഹമാധ്യമങ്ങള്‍ വഴി പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ്​ ബാലാവകാശ കമ്മീഷൻ സംഭവത്തില്‍ കേസെടു​ത്തത്​. ജുവനൈല്‍ ജസ്​റ്റിസ്​ ആക്​ട്​ അറിയാത്തവരാണോ പോലീസുകാരെന്നും കമ്മീഷൻ വിമർശിക്കുകയുണ്ടായി. സംഭവത്തില്‍ ജില്ല കലക്​ടറോടും ജില്ല പൊലീസ്​ മേധാവിയോടും രണ്ടാഴ്​ചക്കുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button