Latest NewsKeralaNews

രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്‍കാന്‍ ഹോമിയോപ്പതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നല്‍കാന്‍ ഹോമിയോപ്പതിക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗ വ്യാപനം തടയുന്നതിനായി വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read also: രാജി വെക്കുന്നതായി പ്രഖ്യാപിച്ച് അര്‍ണബ് ഗോസാമി; പ്രഖ്യാപനം തത്സമയ ചർച്ചാ വേളയ്ക്കിടെ

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഒരാള്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് . കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി ഉയര്‍ന്നു. അതെസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് രോഗം ഭേദമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button