കൊച്ചി • സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി.സ്പ്രിങ്ക്ളറില്‍ ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. കൃത്യമായ ഉത്തരങ്ങള്‍ സ്പ്രിങ്ക്ളര്‍ നല്‍കാതെ ഡാറ്റ കൈമാറരുതെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
സ്പ്രിങ്ക്ളര്‍ സൂക്ഷിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു. സംസ്ഥാനത്തിന് സ്വന്തമായി ഐ.ടി വിഭാഗമില്ലേയെന്നും ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.
രോഗികളുടെ എണ്ണം പൊതുവെ കുറവായ സാഹചര്യത്തില്‍ ഇത്തരത്തില്‍ സര്‍വീസ് എടുക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍റെ മറുപടി അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു.
വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും കമ്പനിയുടെ പ്രവര്‍ത്തനം സേവനമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രോഗികളുടെ എണ്ണം കുറവല്ലെന്നും സംസ്ഥാനത്തിന്‍റെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിങ്ക്ളറിനെ ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ വ്യക്താക്കി.
ഹര്‍ജി 12.50ന് വീണ്ടും പരിഗണിക്കും.
Post Your Comments