സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ഇന്റെലിജെൻസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് . അമിതമായ പുകവലിയും അമിത ജോലിഭാരവും ടെൻഷനും മൂലം ഹൃദ്രോഗം പിടിപെട്ടിരുന്ന കിമ്മിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു ശേഷം കിമ്മിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ സ്ഥിതി ഗുരുതരമായതെന്നും തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമിതമായ പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവ കാരണം കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രം തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം കിംമിന്റെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ അധികാര തർക്കം ഉണ്ടാകുമെന്ന സൂചനയും ഉണ്ട്.
എന്നാൽ കിംമിന്റെ സഹോദരി കിം യോ-ജോംഗ് അധികാര നിയന്ത്രണം ഏറ്റെടുത്തേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം കിമ്മിന്റെ ദുർബലാവസ്ഥയെക്കുറിച്ച് ഉള്ള മാധ്യമ റിപ്പോർട്ട് പരിശോധിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സർക്കാർ അറിയിച്ചു.എന്നാൽ ഈ റിപ്പോർട്ടുകൾ ഉടൻ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് ദക്ഷിണ കൊറിയയിലെ ഏകീകരണ മന്ത്രാലയത്തിലെയും ദേശീയ ഇന്റലിജൻസ് സർവീസിലെയും ഉദ്യോഗസ്ഥർ പറഞ്ഞു.
തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ ഹൃദയ ശസ്ത്രക്രിയയിൽ നിന്ന് കിം സുഖം പ്രാപിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും റിപ്പോർട്ട് ചെയ്യാൻ അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി എൻകെയുടെ മറ്റൊരു റിപ്പോർട്ട് പുറത്തു വന്നെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അന്തർ കൊറിയൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏകീകരണ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 15ന് നടന്ന ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഉത്തരകൊറിയയുടെ സ്ഥാപകന്‍ കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. മൗണ്ട് പിക്ടുവിലേക്കുള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടിയായെന്ന് ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments