ടൊറന്റോ: കാനഡയില്‍ അരങ്ങേറിയ വെടിവയ്പ്പിൽ മരണ സംഖ്യ 19 ആയി. അമ്പത്തൊന്നുകാരനായ അക്രമിയാണ് ശനിയാഴ്ച വെടിവയ്പ്പ് നടത്തിയത്. 12 മണിക്കൂറോളം പോലീസിനെ വെട്ടിച്ചു നടന്ന അക്രമി ഗബ്രിയേല്‍ വോര്‍ട്മാന്‍ ഒടുവില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു.
ALSO READ: കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 1,70,000 പിന്നിട്ടു; ഭീതിയോടെ ലോകം
മുപ്പതുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണ്. വടക്കന്‍ കാനഡയിലെ നോവാ സ്കോട്ടിയ പ്രവിശ്യയിലെ പോര്ട്ടപിക് നഗരത്തിലായിരുന്നു ആക്രമണം. പോലീസ് ഉപയോഗിക്കുന്ന തരം വാഹനത്തില്‍ പോലീസ് യൂണിഫോമിലെത്തിയ തോക്കുധാരി നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ വനിതാ പോലീസ് ഓഫീസര്‍ ഹെയ്ഡി സ്റ്റീവന്‍സണും ഉള്‍പ്പെടുന്നു.
Post Your Comments