ദക്ഷിണ റെയില്‍വേയിൽ അവസരം. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കൽ,പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി പാലക്കാട് ഡിവിഷണൽ , ഷോർണൂർ സബ്ഡിവിഷണൽ എന്നീ റെയിൽവേ ഹോസ്പിറ്റലിലെ ഡോക്ടർ, സ്റ്റാഫ് നഴ്സ്,ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ,ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
142 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖനേയുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്..മൂന്നുമാസത്തെ കരാർ അടിസ്ഥാനത്തിലാകും നിയമനം.
ഗൂഗിൾ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :sr.indianrailways.gov.in, http://bit.ly/2GSTsC7, http://rebrand.ly/pgt
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഏപ്രിൽ 24
അഭിമുഖത്തീയതി: ഡോക്ടർമാരുടെ തസ്തികയിലേക്ക്- ഏപ്രിൽ 27
നഴ്സിങ് സ്റ്റാഫ്- ഏപ്രിൽ 28
ലാബ് ടെക്നീഷ്യൻ, റേഡിയോ ഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ- ഏപ്രിൽ 29
ഹോസ്പിറ്റൽ അറ്റന്റഡ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ്- ഏപ്രിൽ 30
Post Your Comments