Latest NewsIndiaNews

സെക്രട്ടറിയേറ്റ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു; കുടുംബാഗംങ്ങള്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സെക്രട്ടേറിയറ്റ് ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനി,ചുമ, ശ്വാസം മുട്ടല്‍ എന്നീ രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ ഡല്‍ഹിയിലെ ആര്‍ എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ കുടുംബത്തേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Read also: തറാവീഹ് നമസ്‌കാരം പള്ളികളില്‍ വേണ്ട, കൊറോണ ബാധിതരും ആരോഗ്യ പ്രവര്‍ത്തകരും നോമ്പെടുക്കേണ്ട; മതനിയമം പുറപ്പെടുവിച്ച് ഫത്വ കൗണ്‍സില്‍

അതേസമയം ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.   പതിനൊന്ന് പേരെ ഇതിനോടകം കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്. ജീവനക്കാരന്‍ ആരോടെല്ലാം സമ്പർക്കം പുലര്‍ത്തിയെന്ന വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button