ആഗ്ര • പിസ്റ്റള്‍ നല്‍കിയ ശേഷം അമ്മയെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ച് കൊല്ലാന്‍ അച്ഛനും അമ്മാവനും ആവശ്യപ്പെട്ടതിനെ തുടർന്ന് 16 വയസുകാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. ഏപ്രിൽ 16 ന് സർദാർ പോലീസ് പരിധിയിലെ ദേവ്രി റോഡിലെ ശാന്തി നഗറിലാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു ആത്മഹത്യ. എന്നാല്‍ എന്നാൽ പെൺകുട്ടി നിർമ്മിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.
സംഭവത്തിന് മുമ്പ് നിർമ്മിച്ച വീഡിയോയിൽ, തനിക്ക് ഒരു പോലീസ് ഉദ്യോഗസ്ഥയാകണമെന്നും അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും നീതി നൽകണമെന്നും പെൺകുട്ടി പറയുന്നുണ്ട്. വീഡിയോ ക്ലിപ്പിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി, തന്റെ അമ്മാവൻ തനിക്ക് തദ്ദേശീയമായി നിര്‍മ്മിച്ച പിസ്റ്റള്‍ തന്നുവെന്നും 38 വയസ്സുള്ള അമ്മയെയും രണ്ട് സഹോദരങ്ങളെയും വെടിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ പകരം ജീവന്‍ എടുക്കാന്‍ താന്‍ തീരുമാനിച്ചതായും വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നു.
അച്ഛനും രണ്ട് അമ്മാവന്മാരും ഒരു കസിനും അമ്മയെയും രണ്ട് സഹോദരങ്ങളെയും തന്നെയും മാനസികമായി ഉപദ്രവിച്ചിരുന്നുവെന്ന് അവള്‍ ആരോപിച്ചു.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികൾ ഒളിവിലാണ്.
തന്റെ അമ്മയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അച്ഛന്‍ ആദ്യ ഭാര്യയും ഗര്‍ഭസ്ഥ ശിശു ഉള്‍പ്പടെ നാല് മക്കളെയും കൊലപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അമ്മാവനും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അവർ തന്നെ ഉപദ്രവിക്കുകയും തെറ്റായ കാര്യങ്ങൾ ചെയ്യുകയും ചെയ്തു. തന്റെ മരണശേഷം എല്ലാവർക്കും കർശന ശിക്ഷ നൽകണമെന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.
‘ശ്വാസംമുട്ടിയുള്ള തൂങ്ങി മരണം’ എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച എഫ്.ഐ.ആർ പ്രകാരം ഏപ്രിൽ 16 ന് രാവിലെ നാലുപേരാണ് കുടുംബത്തെ ആക്രമിച്ചത്.പിന്നീട് ഉച്ചയോടെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. താന്‍ ജോലിക്ക്ക് പോയ സമയത്ത് നാലുപേരും ചേര്‍ന്ന് തന്റെ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി സർദാർ എസ്എച്ച്ഒ കമലേഷ് കുമാർ സിംഗ് പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ച് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ബാക്കി പ്രതികൾ ഒളിവിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments