Latest NewsNewsBusiness

സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത് 46,038 കോടി രൂപ

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത് 46,038 കോടി രൂപയാണ്. കേന്ദ്രനികുതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള ഏപ്രിലിലെ വിഹിതം അനുവദിച്ചുകൊണ്ടാണ് ധനമന്ത്രാലയം ഉത്തരവായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 46,038 കോടി രൂപയുടെ നികുതി വിഹിതം പ്രഖ്യാപിച്ചപ്പോള്‍ 894.53 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. മൊത്തം 46,038.10 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് വീതംവെച്ചത്. 15-ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണിത്.

ഉത്തര്‍പ്രദേശിന് 8555.19 കോടിയും ബിഹാറിന് 4631.96 കോടിയും മധ്യപ്രദേശിന് 3630.60 കോടിയും ലഭിക്കും. കര്‍ണാടകം-1678.57 കോടി, തമിഴ്നാട്-1928.56 കോടി, മഹാരാഷ്ട്ര-2824.47 കോടി, പശ്ചിമ ബംഗാള്‍-3461.65 കോടി, ഗുജറാത്ത്-1564.40 കോടി എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം.ധനകാര്യ കമ്മിഷന്റെ സാമ്പത്തിക ഉപദേശക സമിതി ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ യോഗം ചേരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button