തിരുവനന്തപുരം • സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 10 പേര്‍, പാലക്കാട് 4 പേര്‍, കോഴിക്കോട് 3 പേര്‍, കൊല്ലം, മലപ്പുറം ഓരോ ആളുകള്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂരിലെ 10 പേരില്‍ 9 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയും രോഗം പകര്‍ന്നു. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. കണ്ണൂരില്‍ ഒരു വീട്ടില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി. ഹോട്ട്സ്പോട്ടുകള്‍ സീല്‍ ചെയ്തു. മേയ് മൂന്ന് വരെ കണ്ണൂരില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്ന് മൂന്ന് പേര്‍ക്ക് രോഗം പകര്‍ന്നു. ഇന്ന് 16 പേരാണ് രോഗമുക്തരായത്. 117 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് രോഗവ്യാപനം പ്രവചനാതീതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പത്തനംതിട്ടയില്‍ ഒരു രോഗി 36 ദിവസമായിട്ടും പോസിറ്റീവായി തുടരുകയാണ്.
Post Your Comments